ദുബായിൽ പാര്‍ക്കിംഗ് മേഖലയില്‍ നിന്ന് ലംബോര്‍ഗിനി മോഷണം പോയ സംഭവം : ഒരാള്‍ പിടിയില്‍

google news
arrest

ദുബായിൽ പാര്‍ക്കിംഗ് മേഖലയില്‍ നിന്ന് ലംബോര്‍ഗിനി മോഷണം പോയ സംഭവത്തിൽ ഒരാള്‍ പിടിയില്‍.മറിനയിലെ പാര്‍ക്കിംഗ് മേഖലയില്‍ നിന്നാണ് രണ്ടരക്കോടിയോളം വില വരുന്ന ആഡംബര വാഹനമായ ലംബോര്‍ഗിനി മോഷണം പോയത്. മോഷണ സംഘത്തിലെ മറ്റ് രണ്ട് പേര്‍ക്കായി പൊലീസ് തെരച്ചിലില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

ഉടമസ്ഥാവകാശം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് കാണിച്ചായിരുന്നു ഒരു മില്യണ്‍ ദിര്‍ഹം വില വരുന്ന ആഡംബര കാര്‍ പാര്‍ക്കിംഗ് മേഖലയില്‍ നിന്ന് എടുത്തുകൊണ്ട് പോയത്.

പാര്‍ക്കിംഗ് ഏരിയയില്‍ കാര്‍ നിര്‍ത്തിയിട്ട ശേഷം വിദേശത്ത് പോയിരിക്കുകയായിരുന്നു ഉടമ. തിരകെ വന്ന് വാഹനം എടുക്കാന്‍ ശ്രമിക്കുമ്പോഴാണ് മോഷണം പോയത് ശ്രദ്ധയില്‍പ്പെടുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ പല എമിറൈറ്റുകളിലായി നടന്ന ആഡംബര വാഹന മോഷണത്തേക്കുറിച്ച് പൊലീസ് റിപ്പോര്‍ട്ട് തേടിയിരുന്നു. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചായിരുന്നു അന്വേഷണം.  കേസില്‍ സംശയിക്കപ്പെട്ട ദുബായ് സ്വദേശിയെ കണ്ടെത്തിയ പൊലീസ് അറസ്റ്റ് ചെയ്തു.

അറസ്റ്റ് ചെയ്തതയാളെ ദുബായ് ക്രിമിനല്‍ കോടതി മൂന്ന് വര്‍ഷത്തേക്ക് തടവ് ശിക്ഷയ്ക്ക് വിധിച്ചു. 870000 ദിര്‍ഹം പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. ശിക്ഷാ കാലാവധി പൂര്‍ത്തിയാവുന്ന മുറയ്ക്ക് ഇയാളെ നാട് കടത്താനും കോടതി ഉത്തരവിട്ടു.
 

Tags