അംഗവൈകല്യമുള്ളവര്‍ക്കായി നിശ്ചയിച്ചിടത്ത് വാഹനം പാര്‍ക്ക് ചെയ്താല്‍ കനത്ത പിഴ

car

അംഗ വൈകല്യമുള്ളവര്‍ക്കായി നീക്കിവച്ചിരിക്കുന്ന സ്ഥലങ്ങളില്‍ വാഹനം പാര്‍ക്കു ച്യെുന്നവര്‍ക്ക് കനത്ത പിഴ വരുന്നു. അതിനു പുറമേ അവരുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കുകയും ചെയ്യും.
2014 ലെട്രാഫിക് നിയമം അനുസരിച്ച് നിലവില്‍ ഈ കുറ്റത്തിന് പിഴ 20 മുതല്‍ 100 വരെ ദിനാറാണ്. എന്നാല്‍ ഇത് 60 മുതല്‍ 300 വരെ ദിനാറാക്കി വര്‍ധിപ്പിക്കാനാണ് ശുപാര്‍ശ.
ആദ്യമായാണ് കുറ്റം ചെയ്യുന്നതെങ്കില്‍ ഡ്രൈവിങ് ലൈസന്‍സ് മൂന്നു മാസത്തേക്കും കുറ്റം ആവര്‍ത്തിച്ചാല്‍ ആറു മാസത്തേക്കും സസ്‌പെന്‍ഡ് ചെയ്യും.
 

Tags