കുവൈത്തില്‍ പ്രൊജക്ട് വീസയില്‍ നിന്ന് സ്വകാര്യ വീസയിലേക്ക് മാറാന്‍ അവസരം

kuwait flag
kuwait flag

കുവൈത്തില്‍ പ്രൊജക്ട് വീസയില്‍ നിന്ന് സ്വകാര്യ വീസയിലേക്ക് മാറാന്‍ അവസരം. സര്‍ക്കാര്‍ പൊതുമേഖല പ്രൊജക്ടുകളില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് സ്വകാര്യ കമ്പനികളിലേക്ക് മാറാനുള്ള അനുവാദമാണ് അധികൃതര്‍ നല്‍കിയിരിക്കുന്നത്.
എന്നാല്‍ ഉതു നിബന്ധനകള്‍ക്ക് വിധേയമായിരിക്കുമെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍ പവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

സര്‍ക്കാര്‍ കരാര്‍, പദ്ധതി പൂര്‍ത്തികരിച്ചെങ്കില്‍ മാത്രമേ മാറ്റം അനുവദിക്കൂ. വീസ മാറ്റത്തിന് അപേക്ഷിക്കുന്ന തൊഴിലാളി കുറഞ്ഞത് ഒരു വര്‍ഷം തൊഴില്‍ പൂര്‍ത്തിയാക്കിയിരിക്കണം. തൊഴിലാളികളെ ആവശ്യമില്ലെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍ പവറില്‍ രേഖാമൂലം അറിയിക്കണം. കൂടാതെ 350 ദിനാര്‍ ഓരോ വിസാമാറ്റത്തിനും നല്‍കണം തുടങ്ങിയ നിബന്ധനകള്‍ പാലിക്കണം. നവംബര്‍ മൂന്നു മുതലാണ് സ്വകാര്യ കമ്പനികളിലേക്കുള്ള വിസ മാറ്റം പ്രാബല്യത്തില്‍ വരുക.
 

Tags