ബലിപെരുന്നാള്‍ അവധി ദിനത്തില്‍ ദുബായ് ബീച്ചുകളില്‍ പ്രവേശനം കുടുംബങ്ങള്‍ക്ക് മാത്രം

google news
beach

ബലിപെരുന്നാള്‍ അവധി ദിവസങ്ങളില്‍ ദുബായിലെ ചില ബീച്ചുകളില്‍ പ്രവേശനം കുടുംബങ്ങള്‍ക്ക് മാത്രം. എമിറേറ്റിലെ എട്ട് ബീച്ചുകളിലാണ് പ്രവേശനം കുടുംബങ്ങള്‍ക്ക് മാത്രമായി നിജപ്പെടുത്തിയിരിക്കുന്നത്. ഖോര്‍ അല്‍മംസാര്‍ ബീച്ച്, കോര്‍ണിഷ് അല്‍മംസാര്‍, ജുമൈറ 1, ജുമൈറ 2, ജുമൈറ 3, ഉമ്മു സുഖീം 1, ഉമ്മു സുഖീം 2, ജബല്‍ അലി ബീക്ക് എന്നീ ബീച്ചുകളില്‍ ബെലിപെരുന്നാള്‍ അവധി ദിവസങ്ങളില്‍ കുടുംബങ്ങള്‍ക്ക് മാത്രം പ്രവേശനമുണ്ടായിരിക്കുകയുള്ളൂ എന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.
സന്ദര്‍ശകരുടെ എണ്ണം നിയന്ത്രിക്കുന്നതിനും അവധി ദിനങ്ങളില്‍ ദുബായ് ബീച്ച് ആസ്വദിക്കാനാകുമെന്നും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഈ ദിവസങ്ങളില്‍ ബീച്ച് സുരക്ഷ വര്‍ധിപ്പിക്കുന്നതിന് മുനിസിപ്പാലിറ്റി 140 അംഗ സുരക്ഷ ആന്‍ഡ് റെസ്‌ക്യൂ ടീമിനെ അനുവദിക്കും. 65 ഫീല്‍ഡ് കണ്‍ട്രോള്‍ ടീം ബീച്ച് പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കും.

Tags