മസ്‌കത്തില്‍ പാറക്കെട്ടിന് മുകളില്‍ നിന്ന് വീണ് ഒരാള്‍ക്ക് ഗുരുതര പരുക്ക്
Updated: Dec 21, 2024, 13:38 IST
സാരമായി പരുക്കേറ്റ ഇയാള്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കിവരികയാണ്.
മസ്‌കത്ത് ഗവര്‍ണറേറ്റിലെ ഖുറിയാത്ത് വിലായത്തില്‍ പാറക്കെട്ടിന് മുകളില്‍ നിന്ന് വീണ് സ്വദേശിക്ക് ഗുരുതര പരിക്കേറ്റു. ഫിന്‍സ് പ്രദേശത്ത് കഴിഞ്ഞ ദിവസമാണ് സംഭവം.
സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി രക്ഷാ പ്രവര്‍ത്തകരെത്തി പരുക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റി. സാരമായി പരുക്കേറ്റ ഇയാള്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കിവരികയാണ്.