ഒമാനിലെ ഏറ്റവും വലിയ മൃഗശാല പെരുന്നാളിന് തുറക്കും

google news
oman
ഒമാനിലെ ഏറ്റവും വലിയ സ്വകാര്യ മൃഗശാല ചെറിയ പെരുന്നാളിന്റെ രണ്ടാം ദിനം സന്ദര്‍ശകര്‍ക്കായി തുറന്നു നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. വിവിധ ഭൂകണ്ഡങ്ങളില്‍ നിന്നുള്ള 300 ഓളം മൃഗങ്ങളുമായി ഒരുങ്ങുന്ന മൃഗശാലയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ അവസാന ഘട്ടത്തിലാണ്.
150000 ചതുരശ്ര മീറ്റര്‍ ഏരിയില്‍ വരുന്ന മൃഗശാലയോട് ചേര്‍ന്ന് വാട്ടര്‍ തീം പാര്‍ക്കും ഫാമിലി എന്റര്‍ടൈന്‍മെന്റ് അവന്യൂസും ഉള്‍പ്പെടെ ഭാവിയില്‍ ഒരുക്കും.
സ്‌കൂള്‍ കുട്ടികള്‍ക്കായുള്ള പ്രത്യേക സന്ദര്‍ശന ദിവസങ്ങളും മൃഗശാലയില്‍ ഒരുക്കും. മൃഗങ്ങള്‍, പക്ഷികള്‍, ചീങ്കണ്ണികള്‍, പാമ്പുകള്‍ തുടങ്ങിയവയുടെ വലിയൊരു നിര തന്നെയുണ്ടാകും.
 

Tags