ഒമാനിൽ 13 കി​ലോ ഹ​ഷീ​ഷു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ
hashish

മ​സ്ക​ത്ത് ​: ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ൽ 13 കി​ലോ ഹ​ഷീ​ഷു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ലാ​യെ​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു. ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റ്​ പൊ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ർ​കോ​ട്ടി​ക്സ്​ ആ​ൻ​ഡ്​ സൈ​കോ​ട്രോ​പി​ക്​ സ​ബ്​​സ്റ്റ​ൻ​സ​സ്​ ക​ൺ​ട്രോ​ൾ ഡി​പ്പാ​ർ​ട്മെ​ന്‍റ്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ പി​ടി​യി​ലാ​യ​ത്. ര​ണ്ടു​പേ​രും ആ​ഫ്രി​ക്ക​ൻ വം​ശ​ജ​രാ​ണെ​ന്നും ഇ​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ചെ​ന്നും പൊ​ലീ​സ്​ പ​റ​ഞ്ഞു. 

Share this story