അബൂദബിയിലെ അത്യപൂര്‍വ നമ്പര്‍ പ്ലേറ്റുകളുടെ ലേലം നാളെ
dubai1

അബൂദബിയിലെ അത്യപൂര്‍വ നമ്പര്‍ പ്ലേറ്റുകളുടെ ലേലം നാളെ നടക്കും. ശതകോടി മനുഷ്യര്‍ക്ക് ഭക്ഷണമെത്തിക്കാന്‍ യു.എ.ഇ പ്രഖ്യാപിച്ച വണ്‍ ബില്യണ്‍ മീല്‍സ് പദ്ധതിക്കായി പണം കണ്ടെത്താന്‍ വേണ്ടിയാണ് ലേലം സംഘടിപ്പിക്കുന്നത്.

അബൂദബിയിലെ രണ്ട്, പതിനൊന്ന്, ഇരുപത്തി രണ്ട്, തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്‍പത് തുടങ്ങിയ നമ്പര്‍ പ്ലേറ്റുകളും, അത്യപൂര്‍വ മൊബൈല്‍ നമ്പറുകളമാണ് ലേലത്തില്‍ വയ്ക്കുക. ലേലത്തില്‍ ലഭിക്കുന്ന തുക വണ്‍ ബില്യണ്‍ മീല്‍സ് പദ്ധതിക്കായി ഉപയോഗിക്കും.

Share this story