നോര്‍ക്കയുടെ പ്രവാസി നിക്ഷേപ സംഗമം 2022 ഒക്ടോബര്‍ 17 ലേയ്ക്ക് മാറ്റി
norka
നിക്ഷേപകര്‍ക്ക് മുന്‍പാകെ  സംരംഭകര്‍ക്ക് തങ്ങളുടെ ബിസ്സിനസ്സ് ആശയങ്ങൾ അവതരിപ്പിക്കാനുളള അവസരമൊരുക്കുക എന്നതാണ് നിക്ഷേപക സംഗമത്തിലൂടെ ലക്ഷ്യമിടുന്നത്.

നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 28 ന് മലപ്പുറത്ത് നടത്താനിരുന്ന പ്രവാസി നിക്ഷേപ സംഗമം 2022 ഒക്ടോബര്‍ 17 ലേയ്ക്ക് മാറ്റി.

 നിക്ഷേപകര്‍ക്ക് മുന്‍പാകെ  സംരംഭകര്‍ക്ക് തങ്ങളുടെ ബിസ്സിനസ്സ് ആശയങ്ങൾ അവതരിപ്പിക്കാനുളള അവസരമൊരുക്കുക എന്നതാണ് നിക്ഷേപക സംഗമത്തിലൂടെ ലക്ഷ്യമിടുന്നത്.

നിലവില്‍ ബിസ്സിനസ്സ് നടത്തുന്നവര്‍ക്കും, നിക്ഷേപമില്ലാത്തതിനാല്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ കഴിയാത്തവര്‍ക്കും പങ്കെടുക്കാം.

താല്‍പര്യമുളള നിക്ഷേപകരും, സംരംഭകരും ഒക്ടോബർ 7 ന് മുമ്പ് എൻ.ബി.എഫ്.സി-യിൽ റജിസ്റ്റര്‍ ചെയ്യണം. മുമ്പ് റജിസ്റ്റര്‍ ചെയ്തവര്‍ വീണ്ടും ചെയ്യേണ്ടതില്ല. റജിസ്റ്റര്‍ ചെയ്യുന്നതിന് 04712770534, +91-8592958677 എന്ന നമ്പറിലോ nbfc.norka@kerala.gov.in, nbfc.coordinator@gmail.com എന്നീ ഇ മെയില്‍ വിലാസങ്ങളിലോ ബന്ധപ്പെടാവുന്നതാണ്.

Share this story