അബുദാബിയിൽ 3,025 പുതിയ പാർക്കിങ് കൂടി സജ്ജീകരിച്ചു
s,lsl

മോട്ടർ സൈക്കിലുകളുടെ പാർക്കിങ് പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി അബുദാബിയിൽ 3,025 പുതിയ പാർക്കിങ് കൂടി സജ്ജീകരിച്ചതായി സംയോജിത ഗതാഗത കേന്ദ്രം അറിയിച്ചു. ജനങ്ങളുടെ ആവശ്യം മനസ്സിലാക്കിയാണ് കൂടുതൽ സൗകര്യം ഒരുക്കുന്നതെന്നും ഗതാഗത നിയമം പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.നിരോധിത സ്ഥലങ്ങളിലോ മറ്റു വാഹനങ്ങൾക്ക് മാർഗതടസ്സം ഉണ്ടാക്കും വിധമോ മോട്ടർ സൈക്കിളുകൾ പാർക്ക് ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്
 

Share this story