തലശ്ശേരി സ്വദേശി ഹൃദയാഘാതം മൂലം മക്കയിൽ മരിച്ചു

uytgg

റിയാദ്: കണ്ണൂർ തലശ്ശേരി സ്വദേശി ഹൃദയാഘാതം മൂലം മക്കയിൽ മരിച്ചു. മക്കയിലെ ഏഷ്യൻ പോളിക്ലിനിക് മാനേജരായ വി.പി. നജീബാണ് മരിച്ചത്. ഭാര്യ - മേലേക്കണ്ടി മുഹമ്മദലിയുടെ മകൾ ഫാഇസ, മക്കൾ - ആതിഫ്, അഫ്ര, അമൽ, സഹോദരങ്ങൾ - മുജീബ് (റിയാദ്), ശുഐബ് (ചെന്നൈ), ആഇശ (ജിദ്ദ). മക്ക കിങ് ഫൈസൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി മക്കയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Share this story