ആലപ്പുഴ സ്വദേശി റിയാദിൽ അന്തരിച്ചു

റിയാദ്: ആലപ്പുഴ പുന്നപ്ര സ്വദേശി വടക്കേ തട്ടത്തുപറമ്പില്‍ ബിജു വിശ്വനാഥന്‍ (47) റിയാദില്‍ അന്തരിച്ചു. വിശ്വനാഥന്‍ - വരദാമണി ദമ്പതികളുടെ മകനാണ്. ഭാര്യ ബബിത, മകള്‍ മേഘ.

റിയാദ് റൗദയില്‍ ടോപ്പ് ഓഫ് വേള്‍ഡ് എന്ന കമ്പനിയില്‍ ആറ് മാസമായി ഇലക്ട്രീഷ്യന്‍ ആയി ജോലി ചെയ്ത് വരികയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കേളി ജീവകാരുണ്യ കമ്മറ്റി രംഗത്തുണ്ട്.

Share this story