ഹറം പള്ളികളില്‍ ദിവസേന പ്രാര്‍ത്ഥനയ്ക്ക് എത്തുന്നത് പത്തുലക്ഷത്തിലേറെ പേര്‍

google news
saudi

റംസാന്‍ കാലം തീരാന്‍ ഒരാഴ്ച ശേഷിക്കേ മക്ക, മദീന ഹറം പള്ളികളില്‍ ദിവസേന പ്രാര്‍ത്ഥനയ്ക്ക് എത്തുന്നത് പത്തുലക്ഷത്തിലേറെ പേര്‍. അഞ്ചു നേരത്തെ നിര്‍ബന്ധ നമസ്‌കാരത്തിലും റംസാനിലെ പ്രത്യേക പ്രാര്‍ത്ഥനകളായ തറാവീഹ്, ഖിയാമുല്ലൈല്‍ എന്നിവയ്ക്കും എത്തുന്ന വിശ്വാസികളെ കൊണ്ട് ഹറം പള്ളികള്‍ നിറഞ്ഞു.
വരാന്തയിലും മുറ്റത്തും പരിസരങ്ങളിലെ റോഡുകളിലും നിന്നാണ് പതിനായിരങ്ങള്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നത്. തിരക്ക് കണക്കിലെടുത്ത് അധികമായി
ഏര്‍പ്പെടുത്തിയ സ്ഥലങ്ങളും നിറഞ്ഞിരിക്കുകയാണ്.

Tags