ഷാര്‍ജയില്‍ കാണാതായ ഫ്രഞ്ചുകാരിയെ കണ്ടെത്തി

google news
missing

എമിറേറ്റിലെ താമസ സ്ഥലത്തു നിന്ന് കാണാതായ ഫ്രാന്‍സ് സ്വദേശിനിയായ കൗമാരക്കാരിയെ പൊലീസ് കണ്ടെത്തി. തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിക്കും അഞ്ചിനുമിടയിലാണ് മെലിന്‍ ക്രോയിസര്‍ എന്ന ഫ്രഞ്ചുകാരിയെ കാണാതായത്.
തന്റെ അവസാന ദിനമായിരിക്കുമിത് എന്നു കുറിപ്പ് എഴുതിവച്ചാണ് ഇവര്‍ വീടു വിട്ടത്. ഷാര്‍ജ പൊലീസ് നടത്തിയ തിരച്ചിലിലാണ് മെലീനിനെ താമസ സ്ഥലത്തിന് അടുത്ത് നിന്ന് കണ്ടെത്തിയത്. 
 

Tags