വിസ മെഡിക്കലിനുള്ള അപേക്ഷ കൂടുതല്‍ ലളിതമാക്കി ആരോഗ്യമന്ത്രാലയം
May 25, 2023, 14:25 IST

ഒമാനില്‍ വിസ മെഡിക്കലിനുള്ള അപേക്ഷ കൂടുതല്‍ ലളിതമാക്കി ആരോഗ്യമന്ത്രാലയം. വ്യക്തികള്‍ക്കും കമ്പനികള്‍ക്കും മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലുള്ള
https://mfs.moh.gov.om/MFS/ എന്ന ലിങ്ക് വഴി ഇനി സ്വയം അപേക്ഷിക്കാവുന്നതാണ്. റെസിഡന്‍സി കാര്‍ഡ് എടുക്കല്‍ ,പുതുക്കല്‍, വിസ എന്നിവയ്ക്കുള്ള മെഡിക്കല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ സഹായിക്കുന്നതാണ് പുതിയ സംവിധാനം.
ഓണ്‍ലൈനായി അപേക്ഷിക്കാന്‍ റസിഡന്റ് കാര്‍ഡുമായി ലിങ്ക് ചെയ്ത ആക്ടിവേറ്റായ മൊബൈല്‍ നമ്പര്‍ ഉണ്ടായിരിക്കണം. ഇതിലേക്കായിരിക്കും ഒടിപി ലഭ്യമാക്കുക.