കുവൈത്തിൽ അടഞ്ഞ സ്ഥലങ്ങളിൽ വീണ്ടും മാസ്‌ക് നിർബന്ധമാക്കാൻ സാധ്യത

google news
covid19


കുവൈത്തിൽ മാസ്‌ക് നിബന്ധന പുനഃസ്ഥാപിക്കാൻ അധികൃതർ ആലോചിക്കുന്നു. അൽ അന്ബാ പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഓഫീസുകൾ ഉൾപ്പെടെ എല്ലാ ഇൻഡോർ ഇടങ്ങളിലും മുൻകരുതലിന്റെ ഭാഗമായി മാസ്‌ക് നിബന്ധന ഏർപ്പെടുത്തിയേക്കുമെന്നാണ് ആരോഗ്യമന്ത്രാലയ വൃത്തങ്ങളെ ഉദ്ദരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നത്. മേഖലയിൽ കോവിഡ് കേസുകളിൽ വർദ്ധന പ്രകടമായ സാഹചര്യത്തിലാണ് അടഞ്ഞ സ്ഥലങ്ങളിൽ മാസ്‌ക് നിര്ബന്ധമാക്കാൻ അധികൃതർ ആലോചിക്കുന്നത്.

കോവിഡ് കേസുകളിൽ സമീപ ദിവസങ്ങളിൽ ഉണ്ടായ വർധനയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ ആരോഗ്യപ്രവർത്തകർക്ക് മാസ്‌ക് നിർബന്ധമാക്കിയിട്ടുണ്ട്. ആരോഗ്യമന്ത്രാലയത്തിലെ അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാർ ഉൾപ്പെടെ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്നാന് ആരോഗ്യമന്ത്രി ഡോ. ഖാലിദ് അൽ-സയീദിന്റെ നിർദേശം. വിവിധ വകുപ്പ് മേധാവികൾക്കും ആശുപത്രികളുടെയും ഹെൽത്ത് സെന്ററുകളുടെയും ഡയറക്ടർമാർക്കും ഇത് സംബന്ധിച്ച സർക്കുലർ അയച്ചിട്ടുണ്ട്.
 

Tags