അമാനി സ്പെയർ പാർട്സ് ഹാജിയാത് ഷോറൂം പ്രവർത്തനമാരംഭിച്ചു
rghn

മനാമ: അമാനി സ്പെയർ പാർട്സ് ഹാജിയാത് ഷോറൂമിന്‍റെ ഉദ്ഘാടനം സ്പോൺസർ മുഹമ്മദ് അൽ ലാഊസ് നിർവഹിച്ചു. 40 വർഷമായി ദുബൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അമാനി ടി.വി.ആർ ഗ്രൂപ്പിെൻറ ബഹ്റൈനിലെ ഒമ്പതാമത്തെതും ജി.സി.സിയിൽ 27ാമത്തെയും കാർ സ്പെയർ പാർട്സ് ഷോറൂമാണ് ഹാജിയാത് റോഡ്3912ൽ പ്രവർത്തനമാരംഭിച്ചത്.

വിശാലമായ ഷോറൂമിൽ എല്ലാവിധ കാർ സ്പെയർ പാർട്സുകളും ലഭ്യമാണെന്ന് മാനേജ്മെന്‍റ് അറിയിച്ചു. ജി.സി.സിയിലെ പ്രമുഖ സ്പെയർപാർട്സ് കമ്പനികളിലൊന്നാണ് അമാനി ടി.വി.ആർ ഗ്രൂപ്. വ്യത്യസ്ത ഓട്ടോമൊബൈൽ കമ്പനികളുടെ വിപുലമായ സ്പെയർപാർട്സ് ശേഖരം അമാനിയിൽ ലഭ്യമാണ്. ടൊയോട്ട, മസ്ദ, നിസാൻ, മിത്സുബിഷി, ഹോണ്ട, ഇസുസു, ഹുണ്ടായി, കിയ കമ്പനികളുടെ അംഗീകൃത വിതരണക്കാർ കൂടിയാണ് അമാനി ടി.വി.ആർ ഗ്രൂപ്.

ഉദ്ഘാടനച്ചടങ്ങിൽ ചെയർമാൻ ടി.വി. രാജൻ, അജിത രാജൻ, ബഹ്റൈൻ മാനേജിങ് ഡയറക്ടർ ഷിക്കുലാൽ, പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് കെ.ജി. ബാബുരാജൻ, അൽഅമാനി ഖത്തർ എം.ഡി രാജേഷ് രാജൻ, ഗ്രൂപ് അസി. മാനേജർ ജയരാജ്, ബഹ്റൈൻ ഫൈനാൻസ് ആൻഡ് അഡ്മിൻ മാനേജർ ജോളി ജോസഫ്, ബി.ഡി.എം വൈശാഖ് വിജയൻ, ബഹ്റൈൻ സെക്ടർ സൂപ്പർവൈസർ കെ.ആർ. ജയൻ, ബി.ഡി.ഒ എൻ. സുരേഷ് തുടങ്ങിയവർ സംബന്ധിച്ചു.
 

Share this story