സന്ദർശക വിസ: പുതിയ നിബന്ധനകൾ പാലിക്കണമെന്ന് ഇന്ത്യൻ എംബസി
flight

മനാമ: സന്ദർശകവിസയിൽ വരുന്നവർക്കുള്ള നിബന്ധനകൾ ബഹ്റൈൻ ആഭ്യന്തരമന്ത്രാലയവും ബഹ്റൈൻ എയർപോർട്ട് കമ്പനിയും പുതുക്കിയതായി ഇന്ത്യൻ എംബസി അറിയിച്ചു. എംബസിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് അറിയിപ്പ് പ്രസിദ്ധീകരിച്ചത്.

യാത്ര പുറപ്പെടുന്നതിനുമുമ്പുതന്നെ എയർലൈനുമായി ബന്ധപ്പെട്ട് ആവശ്യമായ രേഖകൾ സംബന്ധിച്ച് ഉറപ്പുവരുത്തണമെന്ന് എംബസി നിർദേശിച്ചു. ബഹ്റൈൻ എയർപോർട്ടിൽ എത്തിയശേഷമുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ എല്ലാവരും നിബന്ധനകൾ കൃത്യമായി പാലിക്കണമെന്നും എംബസി ആവശ്യപ്പെട്ടു.

സന്ദർശകവിസയിൽ വന്ന് വിമാനത്താവളത്തിൽനിന്ന് തിരിച്ചുപോകേണ്ടിവരുന്നവരുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് ബഹ്റൈൻ എയർപോർട്ട് കമ്പനി നിബന്ധനകൾ കർശനമാക്കിയത്. കഴിഞ്ഞദിവസങ്ങളിൽ നൂറുകണക്കിനാളുകൾക്ക് വിമാനത്താവളത്തിൽനിന്ന് തിരിച്ചുപോകേണ്ടിവന്നിരുന്നു. നിബന്ധനകൾ കൃത്യമായി പാലിക്കാതെ എത്തിയവരാണ് പ്രയാസത്തിലായത്.
പ്ര​ധാ​ന നി​ബ​ന്ധ​ന​ക​ൾ

1. സാ​ധു​ത​യു​ള്ള ഹോ​ട്ട​ൽ ബു​ക്കി​ങ്​ അ​ല്ലെ​ങ്കി​ൽ ബ​ഹ്​​റൈ​നി​ലെ സ്​​പോ​ൺ​സ​റു​ടെ താ​മ​സ​സ്​​ഥ​ല​ത്തി​​​ന്റെ രേ​ഖ (ഇ​ല​ക്​​ട്രി​സി​റ്റി ബി​ൽ, വാ​ട​ക ക​രാ​ർ). ക​വ​റി​ങ്​ ലെ​റ്റ​ർ, സി.​പി.​ആ​ർ റീ​ഡ​ർ കോ​പ്പി എ​ന്നി​വ സ​ഹി​ത​മാ​ണ് സ​മ​ർ​പ്പി​ക്കേ​ണ്ട​ത്.

2. ബ​ഹ്റൈ​നി​ലെ എ​മി​ഗ്രേ​ഷ​ൻ ന​ട​പ​ടി​ക​ളു​ടെ സ​മ​യ​ത്ത് സാ​ധു​വാ​യ ടി​ക്ക​റ്റ് ന​മ്പ​റോ​ടു​കൂ​ടി​യ റി​ട്ടേ​ൺ ടി​ക്ക​റ്റ് ഉ​ണ്ടാ​യി​രി​ക്ക​ണം.

3. ബ​ഹ്റൈ​നി​ലെ താ​മ​സ​ത്തി​നു​ള്ള ചെ​ല​വു​വ​ഹി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള രേ​ഖ. (ഇ​വി​ടെ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന ക്രെ​ഡി​റ്റ് കാ​ർ​ഡ് അ​ല്ലെ​ങ്കി​ൽ ഇ​വി​ടെ താ​മ​സി​ക്കു​ന്ന ഓ​രോ ദി​വ​സ​ത്തി​നും 50 ദീ​നാ​ർ വീ​തം, അ​ല്ലെ​ങ്കി​ൽ 1000 യു.​എ​സ് ഡോ​ള​ർ. വ്യ​ത്യ​സ്ത എ​യ​ർ​ലൈ​നു​ക​ൾ​ക്ക​നു​സ​രി​ച്ച് ഇ​തി​ൽ മാ​റ്റം വ​രും.)

Share this story