തമിഴ്നാട് സ്വദേശിക്ക് ഗൾഫ് കിറ്റും ചികിത്സാസഹായവും നൽകി 'ഹോപ്'
hope

മനാമ: അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായ മത്സ്യത്തൊഴിലാളിക്ക് ഹോപ് ബഹ്‌റൈന്റെ സഹായം. തമിഴ്‌നാട് സ്വദേശിയായ ഭാഗ്യരാജിനാണ് ഹോപ് പ്രവർത്തകരുടെ ആശ്വാസമെത്തിയത്. ബഹ്റൈനിലെത്തി നാല് മാസം തികയും മുമ്പുണ്ടായ അപകടത്തിലാണ് ഭാഗ്യരാജിന് പരിക്കേറ്റത്.

സിത്രയിൽ വെച്ച് ഒരു വാഹനം ഇടിച്ച് ഇദ്ദേഹത്തിന്റെ രണ്ട് കാലുകളും ഒടിഞ്ഞു. തുടർന്ന്, സൽമാനിയ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.

ഓപറേഷന് വിധേയനായ അദ്ദേഹത്തിന് ഉടനെയൊന്നും ജോലി ചെയ്‌ത്‌ കുടുംബം പുലർത്താൻ കഴിയുമായിരുന്നില്ല. വിദ്യാർഥികളായ രണ്ട് കുട്ടികൾ അടങ്ങുന്ന കുടുംബത്തിന് ഇദ്ദേഹത്തിന്റെ വരുമാനമായിരുന്നു ഏക ആശ്രയം.

വിഷമാവസ്ഥ മനസ്സിലാക്കി ഹോപ് അറിയിച്ചതുപ്രകാരം തമിഴ്‌ കൂട്ടായ്‌മ ഭാഗ്യരാജിന്റെയും ഒപ്പം യാത്രചെയ്യേണ്ട സഹായിയുടെയും യാത്രാച്ചെലവുകൾ വഹിച്ചു.

തുടർചികിത്സക്കായി ഹോപ് സമാഹരിച്ച 50,000 രൂപയും കുടുംബാംഗങ്ങൾക്ക് സമ്മാനങ്ങൾ അടങ്ങിയ ഗൾഫ് കിറ്റും സമ്മാനിച്ചാണ് ഭാഗ്യരാജിനെ നാട്ടിലേക്ക് യാത്രയാക്കിയത്.

Share this story