ഖത്തറില്‍ താമസ സ്ഥലത്തുണ്ടായ തീ പിടിത്തത്തില്‍ മലയാളി യുവാവ് മരിച്ചു
Sep 27, 2024, 16:14 IST
ഖത്തറില്‍ താമസ സ്ഥലത്ത് ഉണ്ടായ തീപിടിത്തത്തില്‍ മലയാളി യുവാവ് മരിച്ചു. താമസ സ്ഥലത്തെ അടുത്ത മുറിയിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്നുള്ള പുക ശ്വസിച്ച് അബോധാവസ്ഥയിലുണ്ടായ കോഴിക്കോട് ചേളന്നൂര്‍ സ്വദേശി ഷഫീഖ് (36) ആണ് മരിച്ചത്. അപകടത്തെ തുടര്‍ന്ന് ഹമദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടെ മരിക്കുകയായിരുന്നു. കാക്കുകുഴിയില്‍ ചെത്തില്‍ ഉമ്മറിന്റെയും ഖദീജയുടേയും മകനാണ്.
ഈ മാസം 19 നായിരുന്നു റയ്യാനില്‍ ഷഫീഖ് താമസിച്ചിരുന്ന വില്ലയിലെ തൊട്ടടുത്ത മുറിയില്‍ ഷോര്‍ട്ട്സര്‍ക്യൂട്ടിനെ തുടര്‍ന്ന് തീപിടിത്തമുണ്ടായത്. സ്വകാര്യ സ്ഥാപനത്തില്‍ മാര്‍ക്കറ്റിങ് സെയില്‍സ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന ഷഫീഖ് ഡ്യൂട്ടി കഴിഞ്ഞ് ഉച്ചയ്ക്ക് മൂന്നു മണിയോടെ റൂമിലെത്തി വിശ്രമിക്കുമ്പോഴായിരുന്നു സംഭവം.