മലയാളി ഫ്രം ഇന്ത്യ ഒടിടി റിലീസിന്

malayalee from india

നിവിന്‍ പോളിയെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രം മലയാളി ഫ്രം ഇന്ത്യ ഒടിടി റിലീസിന്. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോം ആയ സോണി ലിവിലൂടെയാണ് ചിത്രം എത്തുക. ജൂലൈയില്‍ സ്ട്രീമിങ് ആരംഭിക്കും. എന്നാല്‍ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.

ഷാരിസ് മുഹമ്മദാണ് സിനിമയുടെ തിരക്കഥ. ജനഗണമനയ്ക്ക് ശേഷം ഡിജോ ജോസ് ആന്റണിയും ശാരീസ് മുഹമ്മദും ഒന്നിച്ച ചിത്രമാണിത്. നിവിന്‍ പോളിക്കൊപ്പം അനശ്വര രാജന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

Tags