മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് മലയാളി ഒമാനില്‍ മരണമടഞ്ഞു

death
death

നാല് വര്‍ഷമായി ഒമാനില്‍ പ്രവാസിയാണ്.

മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് മലയാളി ഒമാനില്‍ നിര്യാതനായി. എറണാകുളം ചോറ്റാനിക്കര സ്വദേശി പ്രജിത് പ്രസാദ് (35) ആണ് മരിച്ചത്. ഷാഹി ഫുഡ്‌സ് ആന്‍ഡ് സ്‌പൈസസില്‍ എംഐഎസ് അനലിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു. നാല് വര്‍ഷമായി ഒമാനില്‍ പ്രവാസിയാണ്. മസ്‌കത്തിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 

പിതാവ്: പരേതനായ പ്രസാദ്. മാതാവ്: സോനി സുദര്‍ശന്‍. ഭാര്യ: പൂജ ഗോപിനാഥന്‍. മകന്‍: ശ്രീഹരി പ്രജിത്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.


 

Tags

News Hub