മദീനയില്‍ നമസ്‌കാരത്തിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു

google news
died

മദീനയില്‍ പ്രവാചക പള്ളിയില്‍ നമസ്‌കാരത്തിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു. ഖത്തറില്‍ നിന്ന് കുടുംബത്തോടൊപ്പം തീര്‍ത്ഥാടനത്തിനെത്തിയ കൊല്ലം സ്വദേശി ബഷീര്‍ അഹമ്മദ് എന്ന സലിം (69) ആണ് മരിച്ചത്. കൊല്ലം ബീച്ച് റോഡ് സലിം ഹോട്ടലിലെ കാഷ്യറായിരുന്നു സലിം. ഖത്തറിലുള്ള മകന്‍ ഡോ മുഹമ്മദ് ഹുസൈന്റെ അടുത്തേക്ക് സന്ദര്‍ശന വിസയിലെത്തിയ സലിം കുടുംബത്തോടൊപ്പം മക്കയിലെത്തി ഉംറ നിര്‍വഹിച്ച ശേഷം മദീന സന്ദര്‍ശിക്കുകയായിരുന്നു.

തിങ്കളാഴ്ച മദീന മസ്ജിദുന്നബവിയില്‍ നമസ്‌കരിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണ സലിമിനെ ബന്ധുക്കളും മറ്റും ചേര്‍ന്ന് മദീനയിലെ കിങ് ഫഹദ് ആശുപത്രിയില്‍ എത്തിച്ചിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്‌സയില്‍ കഴിയുന്നതിനിടയിലാണ് മരണം.

Tags