യുഎഇയില്‍ ട്രക്ക് മറിഞ്ഞ് മലയാളി മരണമടഞ്ഞു

accident
accident

യുഎഇയിലെ റാക് സ്റ്റീവന്‍ റോക്കില്‍ ട്രക്ക് മറിഞ്ഞ് കോഴിക്കോട് ബാലുശേരി സ്വദേശി മരിച്ചു. ബാലുശ്ശേരി ഉണ്ണികുളം പഞ്ചായത്തിലെ എകരൂര്‍ കുണ്ടിലത്തോട് വീട്ടില്‍ അതുല്‍ (27) ആണ് മരിച്ചത്.
ലോഡുമായി ക്രഷറിയിലേക്ക് വരികയായിരുന്ന അതുല്‍ ഓടിച്ചിരുന്ന ട്രക്ക് നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു.

അഞ്ചര വര്‍ഷമായി സ്റ്റീവന്‍ റോക്കില്‍ ജോലി ചെയ്യുകയായിരുന്നു അതുല്‍. അവിവാഹിതനാണ്.
അഗ്രൂല്‍ കുണ്ടിലാത്തോട്ട് വീട്ടില്‍ ശശികുമാര്‍ അജിത ദമ്പതികളുടെ മകനാണ്.
 

Tags