സൗദിയില്‍ മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
കമ്പനിയിലേക്ക് നൈറ്റ് ഡ്യൂട്ടിക്ക് പോകാന്‍ തയ്യാറെടുത്തുകൊണ്ടിരിക്കെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അടുത്തുള്ള ക്ലിനിക്കില്‍ ചികിത്സ തേടിയെത്തി.
സൗദിയില്‍ മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. മലപ്പുറം നിലമ്പൂര്‍ മുണ്ടേരി സ്വദേശി അബ്ദുല്‍ അസീസ് (51)ആണ് മരിച്ചത്. നൈറ്റ് ഡ്യൂട്ടിക്ക് പോകാനൊരുങ്ങുമ്പോള്‍ ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കമ്പനിയിലേക്ക് നൈറ്റ് ഡ്യൂട്ടിക്ക് പോകാന്‍ തയ്യാറെടുത്തുകൊണ്ടിരിക്കെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അടുത്തുള്ള ക്ലിനിക്കില്‍ ചികിത്സ തേടിയെത്തി. സ്ഥിതി വഷളായതിനെ തുടര്‍ന്ന് ക്ലിനിക് ആംബുലന്‍സില്‍ ജുബൈല്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സഹോദരങ്ങളായ മുഷറഫും ഉമറും ജുബൈലില്‍ ഉണ്ട്. ജുബൈലിലെ ഒരു കെമിക്കല്‍ കമ്പനിയില്‍ സൂപ്പര്‍വൈസര്‍ ആയിരുന്നു അബ്ദുല്‍ അസീസ്. മൃതദേഹം ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും