വസ്ത്രങ്ങളില്‍ സംസ്‌കാരം നിലനിര്‍ത്തുക ; നിര്‍ദ്ദേശവുമായി മന്ത്രാലയം

google news
dress

വസ്ത്രങ്ങളില്‍ ഒമാനി ഫാഷന്‍ രീതികള്‍ക്കല്ലാത്തവയില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് ആണ് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രമോഷന്‍ മന്ത്രാലയം വില്‍പ്പനക്കാരോട് അഭ്യര്‍ഥിച്ചിരിക്കുന്നത്.
ഒമാനി ഫാഷന്‍ മാനദണ്ഡങ്ങള്‍ക്കല്ലാത്തവ നിയമലംഘനമായി കാണാന്‍ ആണ് തീരുമാനിച്ചിരിക്കുന്നത്. ഒമാനില്‍ സംസ്‌കാരം എപ്പോഴും കാത്തു സൂക്ഷിക്കണം. രാജ്യത്തിന്റെ അസ്ഥിത്വം സംരക്ഷിക്കേണ്ടത് ഒരോ പൗരന്‍ന്‍രെയും ഉത്തരവാദിത്വം ആണ്.
രാജ്യത്ത് അനുവദിച്ചിട്ടില്ലാത്ത ചിഹ്നങ്ങളോ ശൈലികളോ, ഇസ്ലാമിക നിയമം ലംഘിക്കുന്ന ചിഹ്നങ്ങള്‍, സ്‌പോര്‍ട്‌സ് ക്ലബ് ലോഗോകള്‍, വ്യാപാരമുദ്രകള്‍, ആളുകളുടെയും മൃഗങ്ങളുടെയും ചിത്രങ്ങള്‍ എന്നിവ വസ്ത്രങ്ങളില്‍ തുന്നിചേര്‍ക്കാന്‍ പാടില്ല. ഇത്തരത്തിലുള്ള വസ്ത്രങ്ങള്‍ വാങ്ങുന്നതില്‍ നിന്നും വില്‍ക്കുന്നതില്‍ നിന്നും വിട്ടു നില്‍ക്കണം. രാജ്യത്തെ അപമാനിക്കുന്ന തരത്തില്‍ വസ്ത്രങ്ങളില്‍ തുന്നിപ്പിടിപ്പിക്കുന്ന എന്തെങ്കിലും സാധനങ്ങള്‍ വെക്കാന്‍ പാടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി

Tags