'മഹബ്ബ 2022' ഒക്ടോബർ 14ന് റൂവിയിൽ
nnnn

മസ്‌കത്ത്: ഐ.സി.എഫും റൂവി അൽ കൗസർ മദ്‌റസയും സംയുക്തമായി സംഘടിപ്പിക്കുന്ന മീലാദ് ഫെസ്റ്റ് 'മഹബ്ബ 2022' ഒക്ടോബർ 14ന് റൂവി ഗോൾഡൻ തുലിപ്പ് ഹോട്ടലിൽ നടക്കും. സ്‌നേഹസംഗമം, ഇന്ത്യൻ സ്‌കൂൾ വിദ്യാർഥികൾക്കായി പ്രബന്ധ മത്സരം, അലുംനി മീറ്റ്, മിഡ്‌നൈറ്റ് പൾസ്, ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രവാസികളുടെ സംഗമം, പ്രഭാഷണം, വിദ്യാർഥികളുടെ കലാപ്രകടനങ്ങൾ തുടങ്ങി വ്യത്യസ്തങ്ങളായ പരിപാടികൾ 'മഹബ്ബ 2022'ന്റെ ഭാഗമായി അരങ്ങേറും.

'മഹബ്ബ 2022' യുടെ വിജയത്തിനായി സ്വാഗതസംഘം രൂപവത്കരിച്ചു. ഭാരവാഹികൾ: മുസ്തഫ കാമിൽ സഖാഫി (ചെയർ), ഇഹ്‌സാൻ എരുമാട് (ജനറൽ കൺ), മുഹമ്മദ് റാസിഖ് ഹാജി (ചീഫ് കോഓഡിനേറ്റർ), ജാഫർ ഓടത്തോട്, റഫീഖ് ധർമടം (ഡെപ്യൂട്ടി ചീഫ് കോഓർഡിനേറ്റർ), നിയാസ് കെ. അബു, അഹ്മദ് ഹാജി അറേബ്യൻ, സലാം ഹാജി (വൈസ് ചെയർമാൻ), സലീം ഇടുക്കി, മഹ്‌റൂഫ്, റഫീഖ് ചെമ്പാട് (ജോ. കൺ), റഫീഖ് സഖാഫി (പ്രോഗ്രാം), റഷീദ് നീർവേലി (ഫിനാൻസ്), കാസിം ചാവക്കാട് (ഹെൽപ് ആൻഡ് സപ്പോർട്ട്), അഷ്റഫ് (ഇൻവിറ്റേഷൻ), അബ്ദുൽ അസീസ് വാദി കബീർ (റിസപ്ഷൻ), നൗഷാദ് (സ്റ്റേജ് ആൻഡ് ഡെക്കറേഷൻ), ജാഫർ വാദി കബീർ (ട്രാൻസ്‌പോർട്ടേഷൻ), അഹ്മദ് സഗീർ (ടെക്‌നിക്കൽ കോഓഡിനേറ്റർ). 'മഹബ്ബ 2022' ഏകോപനങ്ങൾക്കായുള്ള സ്വാഗതസംഘം ഓഫിസ് (മഹബ്ബ സ്‌ക്വയർ) റൂവി അൽ കൗസർ മദ്‌റസയിൽ തുറന്നു.

Share this story