മക്കയിലും മദീനയിലും വസ്തു വാങ്ങാം
madina

റിയാദ് : സൗദിക്ക് അകത്തും പുറത്തുമുള്ള വിദേശികൾക്ക് മക്കയിലും മദീനയിലും സ്വന്തം പേരിൽ വസ്തുവകകൾ വാങ്ങാനും റിയൽ എസ്റ്റേറ്റിൽ ‍നിക്ഷേപിക്കാനും അനുമതി നൽകി. എന്നാൽ ഹറം പള്ളികളുടെ പരിധികളിൽ ഇതിനു വിലക്കുണ്ട്. പുതുക്കിയ റിയൽ എസ്റ്റേറ്റ് നിയമം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 90 ദിവസത്തിനു ശേഷം പ്രാബല്യത്തിലാകും. സൗദിയുടെ മറ്റുഭാഗങ്ങളിൽ നേരത്തേ തന്നെ നിക്ഷേപം അനുവദിച്ചിരുന്നു.

Share this story