ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിന്​ അറബ് പാർലമെന്റിന്‍റെ ‘ലീഡർഷിപ്പ് അവാർഡ്’

google news
dsg

മസ്കത്ത്​: ഒമാൻ ഭരണാധികാരിയായ സുൽത്താൻ ഹൈതം ബിൻ താരിഖിന്​ അറബ് പാർലമെന്റിന്‍റെ ‘ലീഡർഷിപ്പ് അവാർഡ്’. അറബ് രാഷ്ട്രങ്ങളുടെ പ്രശ്ന പരിഹാരത്തിനായി സുൽത്താൻ നടത്തിയ സേവനങ്ങൾ പരിഗണിച്ചാണ്​ ആദരവ്.

സുൽത്താനെ പ്രതിനിധീകരിച്ച്​ അന്താരാഷ്ട്ര ബന്ധങ്ങളുടെയും സഹകരണ കാര്യങ്ങളുടെയും ഉപപ്രധാനമന്ത്രിയും സുൽത്താന്റെ പ്രത്യേക പ്രതിനിധിയുമായ സയ്യിദ് അസദ് ബിൻ താരിഖ് അൽ സഈദ്​ പുരസ്കാരം ഏറ്റുവാങ്ങി. അറബ് പാർലമെന്റ് സ്പീക്കർ ആദിൽ അബ്ദുറഹ്‌മാൻ അൽ അസൂമിയും പ്രതിനിധി സംഘവും ഓഫിസിലെത്തിയാണ് പുരസ്കാരം കൈമാറിയത്. അവാർഡ് ദാന ചടങ്ങിൽ ശറ കൗൺസിൽ സ്പീക്കർ ഖാലിദ് ബിൻ ഹിലാൽ അൽ മാവാലി, അറബ് പാർലമെന്റ് അംഗങ്ങൾഎന്നിവരും സംബന്ധിച്ചു.
 

Tags