വിദേശ തൊഴിലാളികള്‍ക്കായി കുവൈത്തില്‍ ലേബര്‍ സിറ്റി

google news
Kuwait
കുവൈത്തില്‍ വിദേശ തൊഴിലാളികള്‍ക്കായി ലേബര്‍ സിറ്റി നിര്‍മ്മിക്കുന്നു. സബ്ഹാനിലെ പതിനൊന്നാം ബ്ലോക്കില്‍ 40000 ചതുരശ്ര മീറ്ററില്‍ നിര്‍മ്മിക്കുന്ന തൊഴിലാളി നഗരത്തില്‍ മൂവായിരം പേര്‍ക്ക് താമസ സൗകര്യമുണ്ടാക്കും.
നിര്‍മാണ കരാര്‍ ഏറ്റെടുത്ത കമ്പനിക്ക് കുവൈത്ത് നഗരസഭാ അധികൃതര്‍ കഴിഞ്ഞ ദിവസം സ്ഥലം കൈമാറി. സ്വകാര്‍ പാര്‍പ്പിട മേഖലകളില്‍ നിന്ന് ബാച്ച്‌ലര്‍മാരെ മാറ്റുന്നതിന്റെ ഭാഗമായാണ് പ്രത്യേക കേന്ദ്രം സ്ഥാപിക്കുന്നത്. ലേബര്‍ സിറ്റിയില്‍ വാണിജ്യ വിനോദ സേവന കേന്ദ്രങ്ങളെല്ലാം ഒരുക്കും.
16 താമസ സമുച്ചയം ഉള്‍പ്പെട്ടതാണ് ലേബര്‍ സിറ്റി. ഓരോ നിലയിലും താമസ മുറികള്‍ക്കു പുറമേ അടുക്കള, ശുചിമുറി,വിശ്രമ മുറി, അലക്കാനുള്ള സൗകര്യം തുടങ്ങിയവയുണ്ടാകും.
 

Tags