കുവൈത്തില്‍ പരിഷ്‌കരിച്ച റസിഡന്‍സി നിയമം ഉടന്‍ ; അനധികൃത താമസക്കാര്‍ക്ക് അഞ്ചു വര്‍ഷം തടവും പതിനായിരം ദിനാര്‍ പിഴയും
Nov 27, 2024, 14:39 IST
നിയമം എത്രയും വേഗം നടപ്പാക്കുകയാണ് ലക്ഷ്യം
അനധികൃത താമസക്കാര്‍ക്ക് പരമാവധി അഞ്ചു വര്‍ഷം തടവും പതിനായിരം ദിനാര്‍ പിഴയും ശിക്ഷ വ്യവസ്ഥ ചെയ്യുന്ന പരിഷ്‌കരിച്ച റിസിഡന്‍സി നിയമം കുവൈത്ത് ഉടന്‍ നടപ്പാക്കും.
നിയമ ഭേദഗതിക്ക് കഴിഞ്ഞ ദിവസം കുവൈത്ത് മന്ത്രിസഭ അംഗീകാരം നല്‍കിയ പശ്ചാത്തലത്തില്‍ നിയമം എത്രയും വേഗം നടപ്പാക്കുകയാണ് ലക്ഷ്യം.
വിദേശികളുടെ വരവ്, താമസം, റസിഡന്‍സി പെര്‍മിറ്റ്, ഗാര്‍ഹിക തൊഴിലാളികള്‍, സര്‍ക്കാര്‍ ജോലിക്കാര്‍, സ്‌പോണ്‍സറുടെ ഉത്തരവാദിത്തം, ഇവര്‍ക്കുള്ള സര്‍ക്കാര്‍ സേവന ഫീസ്, മനുഷ്യക്കടത്ത്, വീസ കച്ചവടം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കെല്ലാം കടുത്ത ശിക്ഷയാണ് നിയമ ഭേദഗതിയില്‍ വ്യവസ്ഥ ചെയ്യുന്നത്.