അവധിക്കാലമായതോടെ യാത്രക്കാര്‍ക്ക് മുന്നറിയിപ്പു നല്‍കി കുവൈത്ത് വിദേശകാര്യ മന്ത്രാലയം

google news
flight

അവധിക്കാലമായതോടെ യാത്രക്കാര്‍ക്ക് മുന്നറിയിപ്പു നല്‍കി കുവൈത്ത് വിദേശകാര്യ മന്ത്രാലയം. വ്യക്തിഗത വസ്തുക്കളും പാസ്‌പോര്‍ട്ടുകളും മോഷണം പോകുന്ന കേസുകള്‍ വര്‍ധിച്ചുവരുന്നതിനാലാണ് മുന്നറിയിപ്പ്.

യാത്രാ വേളകളില്‍ ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
വേനല്‍ക്കാലമായതിനാല്‍ നൂറുകണക്കിന് സ്വദേശി കുടുംബങ്ങളാണ് രാജ്യത്തിന് പുറത്തേക്ക് യാത്രയാകുന്നത്. പലയിടങ്ങളിലേയും സംഘര്‍ഷങ്ങളുടേയും കൂടി പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.

Tags