വിദ്യാര്‍ഥിനിയെ വാട്സ്ആപ്പിലൂടെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ച കുവൈറ്റ് അധ്യാപകന് അഞ്ച് വര്‍ഷം തടവ്

court
court

വാട്സ്ആപ്പ് വഴി വിദ്യാര്‍ത്ഥിക്ക് അയച്ച വ്യക്തമായ അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും വീഡിയോ ക്ലിപ്പുകളും ഇയാള്‍ക്കെതിരായ തെളിവുകളായി കോടതിയില്‍ ഹാജരാക്കിയിരുന്നു

വാട്സ്ആപ്പ് വഴി വിദ്യാര്‍ഥിനിക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ച് ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ച കേസില്‍ കുവൈറ്റ് അധ്യാപകന് അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ച് കുവൈറ്റ് കോടതി. 

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം വഴി വിദ്യാര്‍ത്ഥിനിയെ വേശ്യാവൃത്തിയിലും അശ്ലീല പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടാന്‍ പ്രേരിപ്പിച്ചതിന് കുവൈറ്റ് ക്രിമിനല്‍ കോടതിയാണ്  അഞ്ച് വര്‍ഷം തടവിന് ശിക്ഷിച്ചത്.

തന്റെ വിദ്യാര്‍ത്ഥികളില്‍ ഒരാളെ വേശ്യാവൃത്തിയിലും അധാര്‍മിക പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടാന്‍ പ്രോത്സാഹിപ്പിച്ചതിന് അധ്യാപകനെതിരെ പബ്ലിക് പ്രോസിക്യൂഷന്‍ കുറ്റം ചുമത്തിയിരുന്നു. വാട്സ്ആപ്പ് വഴി വിദ്യാര്‍ത്ഥിക്ക് അയച്ച വ്യക്തമായ അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും വീഡിയോ ക്ലിപ്പുകളും ഇയാള്‍ക്കെതിരായ തെളിവുകളായി കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി ശിക്ഷ വിധിച്ചത്.
 

Tags