കുവൈത്തിൽ മദ്യവുമായി രണ്ടു പ്രവാസികൾ പിടിയിൽ
arrest

കുവൈത്ത് സിറ്റി: താമസനിയമം ലംഘിച്ചതിന് രണ്ട് പ്രവാസികളെ ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. രണ്ടു പേർക്കുമെതിരെ ജോലി സ്ഥലത്തുനിന്ന് ഒളിച്ചോടിയ കേസുകളും ഒരാൾക്ക് യാത്രാവിലക്കും ഉണ്ടായിരുന്നു. പ്രാദേശികമായി വാറ്റിയെടുത്ത 98 കുപ്പി മദ്യം ഇവരുടെ പക്കൽനിന്ന് കണ്ടെത്തി. പിടിയിലായവർക്കെതിരെ നടപടിയെടുക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദേശം നൽകി.

Share this story