ആഘോഷമായി കെ.എം.കെ ഓണസംഗമം
kmm

കുവൈത്ത് സിറ്റി: കുവൈത്ത് ശാസ്ത്ര ഗവേഷണ കേന്ദ്രത്തിലെ (കെ.ഐ.എസ്.ആർ) മലയാളി കുടുംബം (കെ.എം.കെ) ഓണസംഗമം സംഘടിപ്പിച്ചു. ഇന്ത്യൻ സെൻട്രൽ സ്കൂളിൽ നടന്ന പരിപാടിയിൽ കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസേർച്ചിലെ സീനിയർ റിസർച്ച് സയന്റിസ്റ് ഡോ. സുബ്രമണ്യൻ നീലമണി മുഖ്യാഥിതിയായി. കെ.എം.കെ രക്ഷാധികാരി സസിനി ഇസ്സത്താലി അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ ഷീബ ജാസ്മിൻ ആൽബർട്ട് സദസ്സിനെ സ്വാഗതം ചെയ്തു. കെ.എം.കെ ഫിനാൻസ് കൺവീനർ അനീഷ് ജേക്കബ് അനുസ്മരണം അവതരിപ്പിച്ചു. കെ.എം.കെ അഡ്മിൻ സിബി വർഗ്ഗീസ് കെ.എം.കെയുടെ നാൾവഴികൾ വിശദീകരിച്ചു. ജനറൽ കൺവീനർ ദിവ്യ സജീവ് നന്ദി പറഞ്ഞു. വർണ്ണാഭമായ കലാപരിപാടികളും ഓണസദ്യയും ആഘോഷത്തിന് മാറ്റുകൂട്ടി.

Share this story