വിദേശികള്‍ക്കുള്ള പൗരത്വം നിയന്ത്രിക്കാന്‍ കുവൈത്ത്
Sep 27, 2024, 16:03 IST
വിദേശികള്‍ക്ക് പൗരത്വം നല്‍കുന്നത് നിയന്ത്രിക്കുന്ന നിയമ ഭേദഗതിക്ക് കുവൈത്ത് അംഗീകാരം നല്‍കി. ഭാര്യ കുവൈത്തി വനിതയായതുകൊണ്ടോ വിദേശ വനിത കുവൈത്ത് പൗരനെ വിവാഹം കഴിച്ചതുകൊണ്ടോ പൗരത്വം നല്‍കണമെന്ന് നിര്‍ബന്ധമില്ലെന്ന് ഭേദഗതിയില്‍ വ്യക്തമാക്കുന്നു.
വ്യാജ രേഖകളിലൂടെയോ വഞ്ചനയിലൂടെയോ നേടിയ പൗരത്വം റദ്ദാക്കാനും ഭേദഗതി അനുശാസിക്കുന്നു. പൗരത്വം പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് 15 വര്‍,മുണഅടായിരുന്ന വ്യവസ്ഥയും ഒഴിവാക്കി. ദേശീയ സ്വത്വം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി. നിയമ വിരുദ്ധമായി പൗരത്വം നേടിയവരെ കുറിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ ഹോട്ട് ലൈനില്‍ അറിയിക്കണമെന്നും അഭ്യര്‍ത്ഥിച്ചു.