കുവൈത്തില്‍ സ്വകാര്യ മേഖലയില്‍ ഇനി ഇരട്ടി സ്വദേശിവല്‍ക്കരണം ; മലയാളികള്‍ക്ക് തിരിച്ചടിയാകും

Kuwait

സ്വകാര്യ മേഖലയില്‍ സ്വദേശിവല്‍ക്കരണം ഇരട്ടിയാക്കാന്‍ കുവൈത്ത് ആലോചിക്കുന്നു. വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഇറങ്ങുന്ന മുഴുവന്‍ സ്വദേശികള്‍ക്കും സര്‍ക്കാര്‍ ജോലി ലഭ്യമാക്കാന്‍ സാധിക്കാന്‍ സാധിക്കാത്തതിനാലാണ് സ്വകാര്യ മേഖലയിലെ സ്വദേശിവല്‍ക്കരണം ഊര്‍ജിതമാക്കുന്നത്.
നിലവില്‍ സ്വകാര്യ മേഖലയില്‍ 25 ശതമാനം സ്വദേശികളെ നിയമിക്കണമെന്നാണ് നിയമം. ഇതു 50 ശതമാനം ആക്കാനാണ് പദ്ധതി. എന്നാല്‍ പെട്രോളിയം മേഖലയില്‍ 30 ശതമാനത്തില്‍ നിന്ന് 60 ശതമാനമാക്കി ഉയര്‍ത്തും.
സ്വദേശിവല്‍ക്കരണം നടപ്പാക്കാത്ത കമ്പനികളുടെ ഫയല്‍ റദ്ദാക്കും. പിഴ മൂന്ന് ഇരട്ടിയാക്കി വര്‍ധിപ്പിക്കുമെന്നും സൂചനയുണ്ട്.
 

Tags