രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള നിയമങ്ങള്‍ കര്‍ശനമാക്കി കുവൈറ്റ്

google news
kuwait flag

വിസിറ്റ്, ടൂറിസ്റ്റ് വിസകള്‍ ആരംഭിച്ചതിന് പിന്നാലെ രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള നിയമങ്ങള്‍ കര്‍ശനമാക്കി കുവൈറ്റ്. കുവൈറ്റ് വിമാനത്താവളത്തില്‍ പരിശോധന ശക്തമാക്കും. കൂടാതെ രാജ്യത്തെ എല്ലാ പ്രവേശന കവാടങ്ങളിലും ബയോമെട്രിക് വിരലടയാള സംവിധാനം ശക്തമാക്കും.
സ്വദേശികളും , വിദേശികളും രാജ്യത്തിന് പുറത്ത് പോയി വരുമ്പോള്‍ വിരലയാളം രേഖപ്പെടുത്തണം. ഇതുവരെ വിരലടയാളം രേഖപ്പെടുത്താത്തവര്‍ക്ക് വേണ്ടി ഷോപ്പിങ് മാളുകളില്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്തി വിമാനത്താവളത്തിലെ തിരക്ക് ഒഴിവാക്കാന്‍ ആണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് സെക്യൂരിറ്റി റിലേഷന്‍സ് ആന്‍ഡ് മീഡിയ ആണ് രാജ്യത്തെ പൗരന്‍മാര്‍ക്കും, വിദേശികള്‍ക്കും നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Tags