കുവൈത്തിൽ അഞ്ച് വയസുള്ള കുട്ടി നീന്തൽക്കുളത്തിൽ മുങ്ങിമരിച്ചു

baby
baby

കുവൈത്ത് സിറ്റി: കുവൈത്തിലെ അബ്ദാലിയിൽ അഞ്ച് വയസുള്ള കുട്ടി നീന്തൽക്കുളത്തിൽ മുങ്ങിമരിച്ചു. കുളത്തിൽ മുങ്ങിയ കുട്ടിയെ രക്ഷപ്പെടുത്തി പുറത്തെത്തിച്ചെന്നും അടിയന്തര സഹായം വേണമെന്നും ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിൻറെ ഓപ്പറേഷൻസ് റൂമിൽ വിവരം ലഭിക്കുകയായിരുന്നു.

ഗുരുതരാവസ്ഥയിലായ ഒരു കുട്ടിയെ ഉടൻ തന്നെ ആംബുലൻസ് എത്തിച്ച് ജഹ്‌റ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിപിആറിലൂടെ ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും ആശുപത്രിയിലെത്തിച്ചപ്പോഴേക്കും കുട്ടി മരണപ്പെട്ടിരുന്നു.

Tags