കുവൈത്ത് ചോദ്യ പേപ്പര്‍ ചോര്‍ച്ച ; നാലു പ്രതികള്‍ക്ക് കഠിന തടവും പിഴയും

court
court

സെക്കന്‍ഡറി സ്‌കൂള്‍ പരീക്ഷ ചോദ്യേേപപ്പര്‍ ചോര്‍ച്ച കേസില്‍ നാലു പ്രതികള്‍ക്ക് കഠിന തടവും പിഴയും വിധിച്ച് കാസെഷന്‍ കോടതി. ശിക്ഷിക്കപ്പെട്ട പ്രതികളില്‍ മൂന്നു പേര്‍ സ്വദേശികളാണ്. ഒരു സ്വദേശി പൗരനേയും വനിതയേയും കാസെഷന്‍ കോടതി രണ്ടു വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചു.
കൂടാതെ ഒരു പ്രവാസിയേയും മറ്റൊരു സ്വദേശിയെയും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് ആറു മാസത്തെ തടവിനാണ് ശിക്ഷിച്ചിരിക്കുന്നത്.

ഏഴ് പ്രതികളെ കുറ്റവിമുക്തരാക്കിയതിന് പുറമേ ചോദ്യപേപ്പര്‍ വില്‍പ്പനയിലൂടെ പ്രതികള്‍ക്ക് ലഭിച്ച 308000 ദിനാര്‍ പിഴ ഇനത്തില്‍ വീണ്ടെടുക്കാനും കോടതി ഉത്തരവിട്ടു.പ്രതികള്‍ ഓരോ വിഷയത്തിനും 25 മുതല്‍ 50 കുവൈത്ത് ദിനാര്‍ വരെയുള്ള തുകയ്ക്ക് ചോദ്യപേപ്പറുകള്‍ വിറ്റു. കൂടാതെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന് ചോദ്യപേപ്പറുകള്‍ വന്‍തുക കരസ്ഥമാക്കി നല്‍കിയെന്നും കണ്ടെത്തിയിട്ടുണ്ട്.പ്രതികളെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്.
 

Tags