പുതുവര്‍ഷം; കുവൈത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പൊതു അവധി പ്രഖ്യാപിച്ചു
Kuwait
അവധിക്ക് ശേഷം ജനുവരി രണ്ടിന് ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിക്കും

കുവൈത്ത് സിറ്റി: പുതുവര്‍ഷം പ്രമാണിച്ച് കുവൈത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പൊതു അവധി പ്രഖ്യാപിച്ചു. ജനുവരി ഒന്നിനാണ് അവധി പ്രഖ്യാപിച്ചത്.

വാരാന്ത്യ ദിവസങ്ങളായ വെള്ളി, ശനി കൂടി കണക്കിലെടുത്താല്‍ തുടര്‍ച്ചയായി മൂന്ന് ദിവസമാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധി ലഭിക്കുക. അവധിക്ക് ശേഷം ജനുവരി രണ്ടിന് ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിക്കും.

അതേസമയം യുഎഇയയില്‍ ദേശീയ ദിനവും സ്‍മരണ ദിനവും പ്രമാണിച്ച് സ്വകാര്യ മേഖലയ്ക്കും മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു.

 ഡിസംബര്‍ ഒന്ന് വ്യാഴാഴ്ച മുതല്‍ ഡിസംബര്‍ മൂന്ന് ശനിയാഴ്ച വരെയായിരിക്കും രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അവധിയെന്ന് മാനവ വിഭവശേഷി - സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ പൊതുമേഖലയ്ക്ക് നേരത്തെ തന്നെ മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചിരുന്നു.

Share this story