ക്യൂബയിലെ കുടിവെള്ള പദ്ധതികള്‍ക്കായി കുവൈറ്റ് നല്‍കിയത് 10 കോടി ഡോളര്‍

google news
Kuwait

ക്യൂബയിലെ വിവിധ കുടിവെള്ള പദ്ധതികള്‍ക്കായി കുവൈറ്റ് നല്‍കിയത് 10 കോടി ഡോളര്‍. ക്യൂബയിലെ ഏറ്റവും ജനസംഖ്യയുള്ള മൂന്ന് പ്രവിശ്യകളിലെ കുടിവെള്ള പദ്ധതികളുടെ പുനര്‍നിര്‍മാണ പദ്ധതികള്‍ക്കാണ് കുവൈറ്റ് ഇത്രയും വലിയ തുക സംഭാവനയായി നല്‍കിയത്. കുവൈറ്റ് ഫണ്ട് ഫോര്‍ അറബ് ഇക്കണോമിക് ഡെവലപ്‌മെന്റ് കഴിഞ്ഞ 20 വര്‍ഷത്തിനിടെയാണ് 10.2 കോടി ഡോളര്‍ നല്‍കിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കുവൈറ്റിന്റെ ഈ സാമ്പത്തിക സഹായത്തിലൂടെ ഇതിനകം 15 ലക്ഷത്തോളം ക്യൂബക്കാര്‍ക്ക് കുടിവെള്ളം എത്തിക്കാന്‍ കഴിഞ്ഞു. ഇത് രാജ്യത്തെ ജനസംഖ്യയുടെ 10 ശതമാനത്തിലധികം വരും. മൊത്തം തുകയുടെ 85 ശതമാനം ഇതിനകം ചെലവഴിച്ചതായി സ്റ്റേറ്റ് ക്യൂബന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

Tags