കുവൈറ്റിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദനം : കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കുറ്റവിമുക്തനാക്കി

court

കുവൈറ്റിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുകയും ഫോണ്‍ തട്ടിയെടുത്ത് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കുറ്റവിമുക്തനാക്കി. അപ്പീല്‍ കോടതിയാണ് ഉദ്യോഗസ്ഥനെ 15 വര്‍ഷത്തെ തടവുശിക്ഷ റദ്ദാക്കി ഉദ്യോഗസ്ഥനെ വെറുതെ വിട്ടത്.

ഉദ്യോഗസ്ഥന്റെ ജോലിസ്ഥലത്ത് എത്തിയ തന്നെ മര്‍ദ്ദിച്ചെന്നും അവഹേളിച്ചെന്നുമാണ് പ്രവാസി പരാതി നല്‍കിയതെന്നാണ് കോടതി രേഖകളില്‍ വ്യക്തമാക്കുന്നത്. ഉദ്യോഗസ്ഥന്‍ പ്രവാസിയെ സെവന്‍ത് റിങ് റോഡിലുള്ള കന്നുകാലികളെ പരിപാലിക്കുന്ന സ്ഥലത്ത് കൊണ്ടു പോയി മുഖത്ത് ഇടിച്ചെന്നും വസ്ത്രങ്ങള്‍ അഴിച്ച് അധിക്ഷേപിക്കുകയും മര്‍ദ്ദിച്ച ശേഷം ഇയാളുടെ ഫോണ്‍ കൈക്കലാക്കുകയും ചെയ്‌തെന്നാണ് പരാതി. എന്നാല്‍ ഉദ്യോഗസ്ഥന് വേണ്ടി വാദിച്ച അഭിഭാഷകന്‍ ആരോപണങ്ങള്‍ നിഷേധിച്ചു.
 

Share this story