ഒമാനില്‍ വാഹനാപകടം, കാസര്‍കോട് സ്വദേശി മരിച്ചു
Mar 26, 2025, 13:50 IST


സാദ ഓവര്‍ ബ്രിഡ്ജില്‍ ഇന്നലെ വൈകിട്ട് ആറരയോടെ വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ഒമാനിലെ സലാലയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കാസര്‍കോട് സ്വദേശി ജിതിന്‍ മാവിലയാണ് മരിച്ചത്. 30 വയസ്സായിരുന്നു.
സാദ ഓവര്‍ ബ്രിഡ്ജില്‍ ഇന്നലെ വൈകിട്ട് ആറരയോടെ വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഉടനെ സുല്‍ത്താന്‍ ഖബൂസ് അശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സിവില്‍ എന്‍ജിനീയറായി ജോലി ചെയ്ത് വരികയായിരുന്നു. മൃതദേഹം സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.