വിമാനത്താവളത്തിലെത്താന്‍ ഇനി വൈകില്ല ; മൂന്ന് പുതിയ ഫ്‌ളൈ ഓഫറുകള്‍ക്ക് ശിപാര്‍ശ
Sep 30, 2024, 14:56 IST
ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ഗതാഗതം സുഗമമാക്കാനായി പുതിയ മൂന്ന് ഫ്‌ളൈ ഓവറുകള്‍ നിര്‍മ്മിക്കാന്‍ ആലോചന. കിങ് ഫൈസല്‍ ഹൈവേയേയും ബുസൈതീനേയും ബന്ധിപ്പിക്കുന്ന ശൈഖ് ഈസ ബ്രിഡ്ജ് , അല്‍ ഫാത്തി ഹൈവേയെ മുഹറഖുമായി ബന്ധിപ്പിക്കുന്ന ശൈഖ് ഹമദ് ബ്രിഡ്ജ്, മുഹറഖിനെ സല്‍മാന്‍ ടൗണുമായി ബന്ധിപ്പിക്കുന്ന പേരിടാത്ത പുതിയ റിങ് റോഡ് എന്നിവയാണിത്.
പുതിയ ഫ്‌ളൈ ഓവറുകള്‍ വന്നാല്‍ റോഡിലെ മറ്റു തിരക്കുകളെ ബാധിക്കാതെ എയര്‍പോര്‍ട്ട് ഉപയോഗിക്കുന്നവരുടെ യാത്ര സുഗമമാകും.