ഒമാനില്‍ ചൂടു കുടുന്നു

hot

ഒമാനില്‍ ചൂട് ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സൂര്യാഘാതവും ചൂട് കാരണമുണ്ടാകുന്ന തളര്‍ച്ചയും ഒഴിവാക്കാന്‍ ജനങ്ങള്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രസ്താവനയില്‍ അറിയിച്ചു.

പല സ്ഥലങ്ങളിലും താപനില 40 മുതല്‍ 50 ഡിഗ്രി സെല്‍ഷ്യസ് വരെ രേഖപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. വാദി അല്‍ മാവില്‍, അമീറാത്ത്, റുസ്താഖ് തുടങ്ങിയ സ്ഥലങ്ങളില്‍ 48 ഡിഗ്രിക്കു മുകളില്‍ താപനില റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Tags