ഒമാനില്‍ 40 ഓളം മേഖലകളില്‍ സ്വദേശിവല്‍ക്കരണം

oman
oman

വിവിധ തസ്തികകള്‍ സ്വദേശിവത്കരിച്ച് ഒമാന്‍. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പ്രവാസികള്‍ തൊഴിലെടുക്കുന്ന 40 ഓളം മേഖലകളില്‍ കൂടിയാണ് സ്വദേശിവത്കരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിവിധ ഘട്ടങ്ങളിലായാണ് സ്വദേശിവത്കരണം പൂര്‍ത്തിയാക്കുകയെന്ന് തൊഴില്‍ മന്ത്രാലയം ഉത്തരവില്‍ പറയുന്നു.
 
ഇതുമായി ബന്ധപ്പെട്ട പട്ടിക മന്ത്രലായം പുറത്തുവിട്ടു
 
ട്രക്ക് ഡ്രൈവര്‍, ട്രക്ക്- ട്രൈലര്‍ ഡ്രൈവര്‍, ഹോട്ടല്‍ റിസപ്ഷന്‍ മാനേജര്‍,
ഭക്ഷ്യ, മെഡിക്കല്‍ ഉത്പന്നങ്ങള്‍ കൊണ്ടുപോകുന്ന റഫ്രജറേറ്ററ്റ് ട്രയ്‌ലര്‍ ഡ്രൈവര്‍,
ഫോര്‍ക്ലിഫ്റ്റ് ഡ്രൈവര്‍,
ടൂറിസ്റ്റ് ഏജന്റ്, ട്രാവല്‍ ഏജന്റ്, റൂം സര്‍വീസ് സൂപ്പര്‍വൈസര്‍,
ഡ്രില്ലിങ് എന്‍ജിനീയര്‍, ക്വാളിറ്റി കണ്‍ട്രോള്‍ മാനേജര്‍, ക്വാളിറ്റി ഓഫീസര്‍,
മെക്കാനിക്/ജനറല്‍ മെയിന്റനന്‍സ് ടെക്‌നീഷ്യന്‍,
ഡ്രില്ലിങ് മെഷര്‍മെന്റ് എന്‍ജിനീയര്‍, ക്വാളിറ്റി സൂപര്‍വൈസര്‍,
ഇലക്ട്രിഷ്യന്‍/ജനറല്‍ മെയിന്റനന്‍സ് ടെക്‌നീഷ്യന്‍,
എയര്‍ക്രഫ്റ്റ് ലോഡിങ് സൂപ്പര്‍വൈസര്‍,
മാര്‍ക്കറ്റിങ് സ്‌പെഷ്യലിസ്റ്റ്, ടൈയിങ് വര്‍ക്കര്‍, ലേബര്‍ സൂപര്‍വൈസര്‍,
കൊമോഴ്‌സ്യല്‍ ബ്രോക്കര്‍,
കാര്‍ഗോ കയറ്റിറക്ക് സൂപര്‍വൈസര്‍,
കെമേഴ്‌സ്യല്‍ പ്രമോട്ടര്‍, ഗുഡ്‌സ് അറേഞ്ചര്‍, പുതിയ വാഹനങ്ങളുടെ സെയില്‍സ്മാന്‍,
ഉപയോഗിച്ച വാഹനങ്ങളുടെ സെയില്‍സ്മാന്‍,
പുതിയ സ്‌പെയര്‍പാര്‍ട്ട് സെയില്‍സ്മാന്‍,
ഉപയോഗിച്ച സ്‌പെയര്‍പാര്‍ട്‌സ് സെയില്‍സ്മാന്‍,
ജനറല്‍ സിസ്റ്റം അനലിസ്റ്റ്, ഇന്‍ഫോമേഷന്‍ സിസ്റ്റം നെറ്റ്വര്‍ക്ക് സ്‌പെഷ്യലിസ്റ്റ്,
മറൈന്‍ സൂപ്പര്‍വൈസര്‍.
 
ഈ തസ്തികകളില്‍ എല്ലാം ഇന്ന് മുതല്‍ സ്വദേശിവത്കരണം പ്രാബല്യത്തില്‍ വരും. എന്നാല്‍ മറ്റു ചിലതില്‍ മാറ്റം ഉണ്ട്. ഇന്‍ഫോമേഷന്‍ സിസ്റ്റം നെറ്റ്വര്‍ക് സ്‌പെഷ്യലിസ്റ്റ്, സിസ്റ്റം അനാലിസ്റ്റ് ജനറല്‍, മറൈന്‍ ഒബ്‌സര്‍വര്‍,കമ്പ്യൂട്ടര്‍ മെയിന്റനന്‍സ് ടെക്‌നീഷ്യന്‍, വെസര്‍ ട്രാഫിക് കണ്‍ട്രോളര്‍, എന്നീ തസ്‌കികളിലെ സ്വദേശിവത്കരണം അടുത്ത വര്‍ഷം ഒന്നാം തിയതി മുതല്‍ നടപ്പിലാക്കും.
 

Tags