ഷാര്‍ജ ബീച്ചില്‍ ഇന്ത്യക്കാരന്‍ മുങ്ങിമരിച്ചു

Drowned and died
അല്‍ മംസാര്‍ ബീച്ചില്‍ നീന്തലിനിടെ ഇന്ത്യക്കാരന്‍ മുങ്ങിമരിച്ച സംഭവത്തില്‍ ഷാര്‍ജ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചു. ഞായറാഴ്ച രാത്രി സുഹൃത്തുക്കളോടൊപ്പം കടലില്‍ കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. 25 കാരനാണ് മരിച്ചത്.
ഞായറാഴ്ച രാത്രി 10.30നാണ് സംഭവം. ഉടന്‍ സംഭവ സ്ഥലത്തെത്തിയ പൊലീസും പട്രോള്‍ സംഘവും റസ്‌ക്യൂ ടൂമും ചേര്‍ന്നാണ് യുവാവിനെ കടലില്‍ നിന്നെടുത്തത്. തുടര്‍ന്ന് മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മരിച്ചയാളുടെ പേരും മറ്റ് വിവരങ്ങളും പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
 

Tags