ഖത്തറില്‍ തണുപ്പിന് പിന്നാലെ മഴയും

google news
rain

ഖത്തറില്‍ തണുപ്പിന് പിന്നാലെ മഴയെത്തി. കാലാവസ്ഥ വിഭാഗത്തിന്റെ പ്രവചനങ്ങള്‍ ശരിവച്ചുകൊണ്ട് ഞായറാഴ്ച രാവിലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ പെയ്തു. ശക്തമായ കാറ്റിനൊപ്പമായിരുന്നു ദോഹയിലെ വിവിധ ഭാഗങ്ങള്‍, അല്‍ ഖോര്‍, അബു സംറ, അല്‍ വക്‌റ, ലുസൈല്‍ തുടങ്ങിയ മേഖലകളില്‍ മഴ ലഭിച്ചു.
ശനിയാഴ്ച രാത്രിയും ചില മേഖലകളില്‍ മഴ പെയ്തിരുന്നു.

Tags