ഖത്തറില്‍ തെറ്റായ ദിശയില്‍ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ചാല്‍ ഇനി പിടിവീഴും

google news
oman

നിരത്തില്‍ കുതിച്ചുപായവേ തെറ്റായ ദിശയില്‍ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ചാല്‍  ഇനി പിടിവീഴും. റോഡില്‍  അപകടങ്ങള്‍ക്കിടയാക്കുന്ന നിയമ വിരുദ്ധ ഓവര്‍ടേക്കിങ് കണ്ടെത്താന്‍ പുതിയ നിരീക്ഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വലതുവശത്തു നിന്നും ഓവര്‍ടേക്ക് ചെയ്യുന്നത് അപകടങ്ങള്‍ക്ക് കാരണമാകുമെന്ന മുന്നറിയിപ്പ് നല്‍കുന്ന വീഡിയോ പങ്കുവച്ചാണ് ആഭ്യന്തര മന്ത്രാലയം പുതിയ നിരീക്ഷണ സംവിധാനം നടപ്പാക്കുന്നത് സംബന്ധിച്ച് അറിയിപ്പു നല്‍കിയത്.
 

Tags